ഹായ് എന്റെ പേര് ഹരി. വീട്ടുകാർ സ്നേഹത്തോടെ ഹരിക്കുട്ടാ എന്ന് വിളിക്കും , എനിക്കു 45 വയസുണ്ട് . ഞാനിവിടെ പറയുന്ന കഥ എന്റെ കുട്ടിക്കാലത്തു സംഭവിച്ചതാണ് . മൊബൈൽ, കമ്പ്യൂട്ടർ , ഇലക്ട്രിക്ക് കളിപ്പാട്ടങ്ങൾ ഒന്നും ഇല്ലാതിരുന്ന കാലം. ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകൾ ഇല്ലാതിരുന്ന കാലം. ആ നാളുകളെ കുറിച്ചോർക്കുമ്പോൾ ഇന്നും മനസ്സിൽ ഓടി എത്തുന്ന ചില ഓർമ്മകൾ നിങ്ങളുമായി പങ്കു വെക്കുന്നു. പതനംതിട്ട ജില്ലയിലെ ഒരു ഗ്രാമത്തിൽ ആയിരുന്നു എന്റെ വീട്. അച്ഛൻ ‘അമ്മ രണ്ടു സഹോദരങ്ങൾ അടങ്ങുന്നതായിരുന്നു എന്റെ കുടുംബം. എന്റെ കാര്യം പറഞ്ഞാൽ അച്ഛനും അമ്മയും പഠിപ്പിക്കുന്ന സ്കൂളിൽ ആണ് ഞാൻ പഠിക്കുന്നത്. അനിയത്തിമാർ രണ്ടു പേരും ഇംഗ്ലീഷ് മീഡിയം അമ്മയുടെ വീട്ടിൽ നിന്നാണ് പഠിക്കുന്നത്. മൂത്ത അമ്മാവന് മക്കളില്ലാത്തതിന് അവർക്കു വളർത്താൻ വേണ്ടി കൊടുത്തേക്കുകയാണെന്നു ആണ് സരസു ചേച്ചി പറയുന്നത്. അമ്മാവന്റെ സ്വത്തു നഷ്ടപ്പെടാതിരിക്കാൻ എന്റെ അച്ഛന്റെ കാഞ്ഞ ബുദ്ധി ആണ് ഇതിന്റെ പിന്നിൽ.
ക്ലാസ്സിലെ ഒന്നാം റാങ്കു നഷ്ടപ്പെട്ടാൽ അമ്മയുടെയും അച്ഛന്റെയും വക തല്ലു ഉറപ്പായിരുന്നു. സ്കൂളിൽ ഒരു കൂട്ടുകെട്ടും അച്ഛനുമമ്മയും സമ്മതിക്കില്ലായിരുന്നു. അതിനാൽ വലിയ അലമ്പൊന്നും ഇല്ലാതെ ആയിരുന്നു എന്റെ സ്കൂൾ ജീവിതം. . ഒരു ഓണം കേറാ മൂലയിൽ ആയിരുന്നു എന്റെ വീട്. കുടുംബത്തിന് അടുത്ത് തന്നെ ആയിരുന്നു എന്റെ മുത്തച്ഛന്റെ സഹോദരന്റെ വീട് .
വല്യപ്പന്റെ റബര് തോട്ടത്തിന്റെ നടുക്ക് ഒരു ഒരു ചെറിയ വീടുണ്ടായിരുന്നു. അത് വല്യച്ഛന്റെ വീട്ടിലെ പണിക്കാരി സരസു ചേച്ചിയുടെ വീടാണ്. ചേച്ചിയുടെ ഭർത്താവു നാട് വിട്ടു പോയതാണ്. ഒരു മകനുണ്ട് രവി, രവിയോട് ഞാൻ കൂട്ട് കൂടുന്നതിൽ അച്ഛനുമമ്മക്കും എതിർപ്പില്ലായിരുന്നു.
ഈ മൂന്നു വീടുകളൊഴിച്ചാൽ വേറെ വീടുകൾ അടുത്തില്ലായിരുന്നു. ബാക്കി എല്ലാം ഒരു മുതലാളിയുടെ വസ്തു ആയിരുന്നു. വല്യച്ഛൻ ഒരു പേര് കേട്ട കളരി അഭ്യാസി ആയിരുന്നു അഞ്ചു മക്കളായിരുന്നു. ഏറ്റവും ഇളയ ആളിന് മൂത്ത ആളിനേക്കാൾ മുപ്പതു വയസിനിടെ വിത്യാസം ഉണ്ടായിരുന്നു. സത്യം പറഞ്ഞാൽ വല്യച്ഛന്റെ രണ്ടാമത്തെ മകളുടെ കല്യാണം കഴിഞ്ഞ സമയത്താണ് വല്യമ്മ വീണ്ടും ഗർഭിണി ആയത്. അപ്പുറത്തു മരുമകൻ മകളെ ഗർഭിണി ആക്കിയപ്പോൾ ഇപ്പുറത്തു വല്യച്ഛൻ വല്യമ്മയുടെ വയറ്റിലും വിത്ത് പാകി. വല്യച്ഛന്റെ ഇളയ മകനാണ് ഷിബു ചേട്ടൻ..